പാക്കിസ്ഥാന് ഐഎംഎഫ് 58,000 കോടി രൂപ സഹായം നൽകും
ഇസ്ലാമാബാദ്: കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് കൂടുതൽ സഹായവുമായി രാജ്യന്തര നാണയനിധി (ഐഎംഎഫ്). മൂന്നു വർഷംകൊണ്ട് 700 കോടി ഡോളർ (ഏകദേശം 58,000 കോടി രൂപ) സഹായം നൽകുന്ന പദ്ധതിക്കാണു പാക് സർക്കാരും ഐഎംഎഫും തമ്മിൽ ധാരണയായത്. 2023ലെ സ്റ്റാൻഡ്-ബൈ അറേഞ്ച്മെന്‍റ് (എസ്ബിഎ) പ്രകാരം കൈവരിച്ച സാന്പത്തിക സ്ഥിരതയെ അടിസ്ഥാനമാക്കിയാണ് 37 മാസത്തെ കരാറിനു പ്രതിനിധികൾ സമ്മതിച്ചതെന്ന് ഐഎംഎഫ് അറിയിച്ചു.
ഇതിന് ഇനി എക്സിക്യൂട്ടീവ് ബോർഡിന്‍റെ അംഗീകാരം ലഭിക്കണം. സാന്പത്തികസ്ഥിരത ഉറപ്പിക്കുന്നതിനുള്ള പാക് ശ്രമങ്ങളെ പിന്തുണയ്ക്കാനും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കാനുമാണ് പുതിയ കരാർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഐഎംഎഫ് പ്രസ്താവനയിൽ അറിയിച്ചു. ഐഎംഎഫ് പാക്കിസ്ഥാൻ ദൗത്യത്തലവൻ നേഥൻ പോർട്ടറാണു ചർച്ചകൾക്കു നേതൃത്വം നൽകിയത്. പുതിയ കരാർപ്രകാരം, 2025 സാന്പത്തികവർഷത്തിൽ ജിഡിപിയുടെ ഒന്നര ശതമാനവും പദ്ധതിക്കാലയളവിൽ ജിഡിപിയുടെ മൂന്നു ശതമാനവും നികുതി വരുമാനം വർധിപ്പിക്കാൻ പാകിസ്ഥാൻ സമ്മതിച്ചു. ഇതോടെ പാക്കിസ്ഥാനിൽ പ്രത്യക്ഷ-പരോക്ഷ നികുതികൾ വർധിക്കുമെന്ന് ഉറപ്പായി.
മനംമന