ഇമ്രാൻ ഖാനും ഭാര്യയും കുറ്റവിമുക്തരായി


ഇസ്ലാമാബാദ്: 'ഇദ്ദ' കാലത്ത് വിവാഹം ചെയ്തു എന്നാരോപിച്ച് ഒരു വർഷമായി ജയിലിൽ ആയിരുന്ന ഇമ്രാൻ ഖാനും ഭാര്യയും കുറ്റവിമുക്തരായി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഫ്‌സല്‍ മജോക ആണ് കേസ് പരിഗണിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലാണ് ശിക്ഷയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചത്. ബുഷ്‌റ ബീവിയുടെ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമാബാദ് കോടതി ഇവരെ ശിക്ഷിച്ചത്.

ഫെബ്രുവരി എട്ടിനു നടന്ന പൊതുതെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മുമ്പാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. മുന്‍ പ്രഥമ വനിതയുടെ ഇദ്ദ കാലഘട്ടത്തില്‍ ( ഇസ്ലാം നിയമ പ്രകാരം ഭര്‍ത്താവ് മരിക്കുകയോ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്തതിന് ശേഷം അവള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നറിയുന്നതിനുള്ള കാലഘട്ടം) വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്.
അതേസമയം തോഷ ഖാന അഴിമതി കേസും സൈഫര്‍ കേസും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇമ്രാൻ ഖാനെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

article-image

ോേോേി

You might also like

Most Viewed