ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാക്കി കോടതി വധശിക്ഷ വിധിച്ചു


ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ വധിക്കപ്പെട്ട തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാക്കി കോടതി. ഐഎസ് ഭീകരർ പിടികൂടിയ യസീദി വനിതയ്ക്കെതിരേ നടത്തിയ കുറ്റകൃത്യങ്ങളിൽ ഇവർക്കും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇറാക്കി വൃത്തങ്ങൾ ഇവരുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അസ്മ മുഹമ്മദ് എന്നാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.

2018ൽ തുർക്കിയിൽ അറസ്റ്റിലായ അസ്മയെ കഴിഞ്ഞവർഷം ഇറാക്കിനു കൈമാറുകയായിരുന്നു. ഇറാക്കും സിറിയയും അടക്കമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി 2014ൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ച അബൂബക്കർ ബാഗ്ദാദി 2019ൽ അമേരിക്ക സിറിയയിൽ നടത്തിയ റെയ്ഡിൽ കൊല്ലപ്പെടുകയായിരുന്നു. 2014ൽ വടക്കൻ ഇറാക്കിലെ യസീദി ന്യൂനപക്ഷത്തിനു നേർക്ക് വിവരണാതീതമായ ക്രൂരതകൾ ഐഎസ് അഴിച്ചുവിട്ടിരുന്നു. ആയിരങ്ങളെ കൊന്നൊടുക്കിയതിനു പുറമേ വനിതകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയും അടിമകളാക്കുകയും മനുഷ്യക്കടത്തു നടത്തുകയും ചെയ്തിരുന്നു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed