ബ്രിട്ടനിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായി റേച്ചൽ റീവ്സ്
ലണ്ടൻ: ബ്രിട്ടനിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായി റീച്ചൽ റീവ്സ്. മുൻ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചൽ റീവ്സിന്റെ വരവ് സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ബ്രിട്ടന് പ്രതീക്ഷ നൽകുന്നു.
തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ലേബർ പാർടി അധികാരം പിടിച്ചത്. 411 സീറ്റുകൾ പിടിച്ചാണ് ലേബർ പാർടി വിജയിച്ചത്. കൺസർവേറ്റീവ് പാർടിക്ക് 121 സീറ്റുകൾ മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിനു 326 സീറ്റുകളാണ് വേണ്ടത്. ഇതും മറികടന്നാണ് ലേബർ പാർടി ചരിത്ര വിജയം നേടിയത്. തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയിൽ കൺസർവേറ്റീവ് പാർടി നേതാവ് ഋഷി സുനക് പാർടി അംഗത്വവും രാജിവെച്ചു.
േ്ി്േി