യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി
യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളിയായ സോജൻ ജോസഫ്. ആദ്യമായാണ് ഒരു മലയാളി യുകെയിൽ ഈ സ്ഥാനത്തേക്ക് എത്തുന്നത്. കൺസർവേറ്റീവ് പാർടിയുടെ സിറ്റിങ് സീറ്റായ ആഷ്ഫോർഡിലാണ് ലേബർപാർടി സ്ഥാനാർത്ഥിയായ സോജൻ വിജയം നേടിയത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടുമാണ് നേടിയത്.
ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്. മക്കൾ: ഹാന്ന, സാറ, മാത്യു.
്ിു്ു്ി