യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ജോ ബൈഡനേക്കാൾ നല്ലത് കമല ഹാരിസെന്ന് സർവേ


വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ജോ ബൈഡനേക്കാൾ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസെന്ന് സർവേ റിപ്പോർട്ട്. സി.എൻ.എൻ ആണ് ഇതുസംബന്ധിച്ച് സർവേ നടത്തിയത്. ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർവേഫലം.  സി.എൻ.എന്നിന്റെ സർവേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ ആറ് പോയിന്റ് പിന്നിലാണ്. 

അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തിൽ വോട്ടർമാരുടെ പിന്തുണയിൽ ഇരുവർക്കുമിടയിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.  സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാൽ, സ്ഥാനാർഥിയായി ബൈഡനെത്തുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് കിട്ടുന്ന സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും.   

നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ നിന്നു തന്നെ ആവശ്യമുയർന്നിരുന്നു. 

article-image

sdfsdf

You might also like

Most Viewed