യൂറോപ്യൻ യൂനിയന്റെ നേതൃസ്ഥാനത്ത് ഹംഗറി

ബുഡാപെസ്റ്റ്: യൂറോപ്യൻ യൂനിയന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് ഹംഗറി. ആറുമാസം നീളുന്നതാണ് പ്രസിഡന്റ് സ്ഥാനം പുതിയ യൂറോപ്യൻ യൂനിയൻ പാർലമെന്റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറിയുടെ ജനകീയ പ്രധാനമന്ത്രിയായ വിക്ടർ ഓർബൻ അറിയിച്ചു. യുക്രെയ്നിന് പിന്തുണ ഉൾപ്പെടെ യൂറോപ്യൻ യൂനിയന്റെ പൊതുനിലപാടിനോട് കാലങ്ങളായി എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് ഓർബൻ. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം നിരവധി കാലമായി യൂനിയനിൽ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു.
യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യൻ യൂനിയൻ നേതൃസ്ഥാനത്ത് ഹംഗറി ഉയർത്തുന്ന മുദ്രാവാക്യം. യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് പദവി 27 അംഗരാജ്യങ്ങൾ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്റെ അജണ്ടയിൽ നിർണായക സ്വാധീനം ചെലുത്താൻ പദവി സഹായകരമാകും.
േ്ിേി