ഫ്രാൻസിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്: ആദ്യവട്ട വോട്ടെടുപ്പിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പോളിങ്‌


ഫ്രാൻസിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പോളിങ്‌. പ്രാദേശികസമയം ഞായർ രാവിലെ എട്ടുമുതൽ വൈകിട്ട്‌ എട്ടുവരെയാണ്‌ വോട്ടെടുപ്പ്‌ നടന്നത്. 1981നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ 59.39 ശതമാനം പേര് വോട്ടുചെയ്തു. തീവ്രവലതുപക്ഷം അധികാരം പിടിച്ചടുക്കുമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ സർവേകളുടെ പ്രവചനം. മരീൻ ലെ പെന്നിന്റെ നാഷണൽ റാലി യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ മൂന്നാഴ്ച മുമ്പാണ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പെട്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. മാക്രോണിന്റെ എൻസെംബിൾ മുന്നണി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌. തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നത്‌ തടയാൻ ഇടതുപാർടികൾ ‘ന്യൂ പോപ്പുലൻ ഫ്രണ്ട്‌’ മുന്നണി രൂപീകരിച്ച്‌ മത്സരിക്കുന്നു. ഒന്നാംവട്ട വോട്ടെടുപ്പിൽ 12.5 ശതമാനമോ കൂടുതലോ വോട്ടുനേടുന്ന സ്ഥാനാർഥികൾ ജൂലൈ ഏഴിന്‌ നടക്കുന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ ഏറ്റുമുട്ടും.

article-image

dgdggf

You might also like

Most Viewed