സൈബർ തട്ടിപ്പ്; 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ


കൊളംബോ: സൈബർ തട്ടിപ്പുകളിൽ ഏർപ്പെട്ട 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ. വ്യാഴാഴ്ച കൊളംബോയിലെ മഡിവേള, ബട്ടാരമുള്ള, നെഗോമ്പോ തുടങ്ങിയ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് വർ അറസ്റ്റിലായത്.ഓൺലൈൻ വഴി വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് നടപടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ 158 മൊബൈൽ ഫോണുകളും 16 ലാപ്ടോപുകളും 60 ഡെസ്ക്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. 

നെഗൊംപോയിൽ നിന്ന് 55 പേരെയും കൊച്ചിക്കേഡിൽ നിന്ന് 53 പേരെയും തലങ്കാമയിൽ നിന്ന് 16 പേരെയും മഡിവേളയിൽ നിന്ന് 13 പേരെയുമാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. സോഷ്യൽ മീഡിയ വഴി വിവിധ കാര്യങ്ങൾ ചെയ്യുന്നതിന് പണം ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ജോലിക്ക് തയാറായി എത്തുന്നവരെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും. തുടർന്ന് ആദ്യഘട്ട പ്രതിഫലം നൽകും. ശേഷം തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും നൽകാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.

article-image

േ്ി്േിേ

You might also like

Most Viewed