പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി ബൈഡനും ട്രംപും

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർത്താ ചാനലായ സിഎൻഎസ് സംഘടിപ്പിച്ച സംവാദത്തിൽ പരസ്പരം ഹസ്തദാനം നൽകാതെയും മുഖത്ത് നോക്കാതെയുമാണ് ചർച്ച ആരംഭിച്ചതും മുന്നോട്ട് പോയതും.
90 മിനിറ്റ് നീണ്ട സംവാദത്തിൽ സമ്പദ്‌വ്യവസ്ഥ, വിദേശനയം, ഉക്രയ്ൻ–റഷ്യ, ഇസ്രയേൽ−പലസ്തീൻ യുദ്ധങ്ങൾ, കുടിയേറ്റ പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി എന്നിവയെല്ലാം ചർച്ചയായി. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തോടെ ആരംഭിച്ച സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനാണ് സംസാരിച്ചു തുടങ്ങിയത്. ട്രംപ് സ്ഥാനമൊഴിയുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശം സ്ഥിതിയിലെത്തിച്ചിട്ടായിരുന്നുവെന്നും അധികാരം ഡെമോക്രാറ്റുകളിലേക്ക് വന്നതോടെയാണ് കാര്യങ്ങൾ ശരിയായി തുടങ്ങിയതെന്നും ബൈഡൻ പറഞ്ഞു. തന്റെ ഭരണകാലയളവിൽ യുഎസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചു. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ബൈഡൻ തീരുമാനിച്ച ദിവസം ‘ഏറ്റവും ലജ്ജാകരമായ ദിവസം’ ആണെന്നും താൻ ആയിരുന്നു പ്രസിഡന്റ് എങ്കിൽ റഷ്യ–ഉക്രെയ്ൻ യുദ്ധവും ഇസ്രയേൽ–ഹമാസ് യുദ്ധവുമൊന്നും ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് ട്രംപ് സ്വീകരിച്ചതാണ് സംവാദത്തിൽ ഏറ്റവും നിർണായകമായത്.
asdffdfs