അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുൻ പ്രതിരോധ മന്ത്രിയെ ചൈനീസ് കമ്യൂണിസ്റ്റ് പാർടി പുറത്താക്കി
ബീജിങ്: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുൻ പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്‌ഫു(66)വിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർടി പുറത്താക്കി. വിചാരണ നടപടികൾ ആരംഭിക്കാനും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.
ഗുരുതരമായ അച്ചടക്കലംഘനവും നിയമലംഘനവും നടത്തിയെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് റിപ്പോർട്ടികൾ. കഴിഞ്ഞവർഷം ഇദ്ദേഹം പൊതുരംഗത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു.
sdfdsf