അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം 2030ൽ അവസാനിപ്പിക്കും


ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം 2030ൽ അവസാനിപ്പിക്കാനൊരുങ്ങി നാസ. സ്‌പേയ്‌സ്‌ എക്‌സിന്റെ പ്രത്യേക ബഹിരാകാശ വാഹനം ഉപയോഗിച്ച് 480 ടൺ വരുന്ന നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച്‌ പസഫിക്ക്‌ സമുദ്രത്തിൽ വീഴ്‌ത്താനാണ് പദ്ധതി. എലോൺ മസ്‌കിന്റെ സ്‌പേയ്‌സ്‌ എക്‌സ്‌ കമ്പനിയുമായി നാസ ഇതിനായി കരാറായി. നിലയത്തിന്റെ ആദ്യഘട്ടം വിക്ഷേപിച്ചത്‌ 1998ലാണ്‌. 2000 മുതൽ ബഹിരാകാശ സഞ്ചാരികളുടെ സ്ഥിര സാന്നിധ്യം നിലയത്തിലുണ്ട്‌. നിരവധി പരീക്ഷണ, നിരീക്ഷണങ്ങൾ നിലയത്തിൽ നടക്കുന്നുണ്ട്‌. 

കാലപ്പഴക്കവും സാങ്കേതിക പ്രശ്‌നങ്ങളും നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്‌. അപകടകാരിയായ ബാക്‌ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. അതേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുപോയ ബോയിങ്‌  സ്‌റ്റാർലൈനർ പേടകത്തിന്‌ കേടുപറ്റിയതിനാൽ സുനിതാ വില്യംസിന്റെ മടക്കയാത്ര അനിശ്‌ചിതത്വത്തിലായി. സ്‌പേയ്‌ സ്യൂട്ടിൽ തകരാർ ഉണ്ടായതിനെതുടർന്ന്‌ കഴിഞ്ഞ ദിവസം നടത്തേണ്ടിയിരുന്ന ബഹിരാകാശ നടത്തം റദ്ദാക്കിയിരുന്നു.

article-image

sdfdsf

You might also like

Most Viewed