ബൊളീവിയയിൽ ഭരണകൂട അട്ടിമറിക്കു ശ്രമിച്ച വിമത ജനറൽ അറസ്റ്റിൽ


ലാ പാസ്: ബൊളീവിയയിൽ ഭരണകൂട അട്ടിമറിക്കു ശ്രമിച്ച വിമത ജനറൽ ഹുവാൻ ഹൊസെ സുനിഗെ അറസ്റ്റിൽ. നൂറുകണക്കിനു സൈനികരും കവചിത വാഹനങ്ങളും ഭരണസിരാകേന്ദ്രമായ ലാ പാസ് വളയുകയായിരുന്നു. പ്രസിഡന്‍റ് ലൂയിസ് ആർസിയുടെ ഔദ്യോഗിക വസതിയിലേക്കു പട്ടാളക്കാർ ഇരച്ചുകയറി. എന്നാൽ, മണിക്കൂറുകൾക്കകം ജനറൽ സുനിഗയെ അറസ്റ്റ് ചെയ്യാൻ പോലീസിനു സാധിച്ചു.  നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഹുവാൻ അർനേസ് സാൽവദോറും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, അട്ടിമറിയുടെ കാരണം വ്യക്തമല്ല. മുൻ പ്രസിഡന്‍റ് ഇവോ മൊറേലസിനെതിരേ മോശം പ്രസ്താവന നടത്തിയതിനെത്തുടർന്ന് കരസേനാ മേധാവിയായിരുന്ന ജനറൽ സുനിഗയെ കഴിഞ്ഞ ദിവസം പദവിയിൽനിന്നു നീക്കം ചെയ്തിരുന്നു. ജനാധിപത്യത്തെ പുനരുദ്ധരിക്കാനാണ് അട്ടിമറിയെന്നും പ്രസിഡന്‍റ് ആർസിയെ ബഹുമാനിക്കുന്നുവെന്നുമാണ് ജനറൽ ആദ്യം പറഞ്ഞത്. എന്നാൽ പ്രസിഡന്‍റ് ആർസിയ്ക്കുവേണ്ടിയാണ് അട്ടിമറി നടത്തിയതെന്ന് അറസ്റ്റിലായ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.  

പട്ടാളക്കാർ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കുള്ള പ്രാധാന കവാടം കവചിതവാഹനം ഉപയോഗിച്ച് ഇടിച്ചുതുറന്ന് അകത്തു പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊട്ടാരത്തിനുള്ളിൽ ജനറൽ സുനിഗയെ നേരിട്ട പ്രസിഡന്‍റ് ആർസി, അട്ടിമറിനീക്കം ഉപേക്ഷിച്ച് കീഴടങ്ങണമെന്നാവശ്യപ്പെടുന്ന ദൃശ്യങ്ങൾ വൈറലായി.  അട്ടിമറിയെ അപലപിച്ച പ്രസിഡന്‍റ് ആർസി ജനാധിപത്യത്തിനുവേണ്ടി ജനങ്ങൾ രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തു. തെരുവിലിറങ്ങിയ ജനങ്ങൾ പട്ടാളക്കാരുമായി സംഘർഷത്തിലേർപ്പെട്ടു.  സൈന്യത്തിന് പുതിയ നേതൃത്വത്തെ പ്രസിഡന്‍റ് നിയമിച്ചിട്ടുണ്ട്. 

അട്ടിമറിയിൽ പങ്കാളികളായവർക്കെതിരേ ക്രിമിനൽ അന്വേഷണം തുടങ്ങിയതായി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. 

article-image

േിേി്േ

You might also like

Most Viewed