യു.എസിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ തെലുങ്കിന് പതിനൊന്നാം സ്ഥാനം


യു.എസിസ്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ തെലുങ്കിന് പതിനൊന്നാം സ്ഥാനം. കൂടാതെ അമേരിക്കയില്‍ ഹിന്ദിക്കും ഗുജറാത്തിക്കു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മൂന്നാമതും തെലുങ്ക് തന്നെ. തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ല്‍ 3.2 ലക്ഷമായിരുന്നെങ്കില്‍ 2014ല്‍ അത് 12.3 ലക്ഷമായി ഉയര്‍ന്നു. ഏകദേശം നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന്  യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ തെലുങ്കര്‍ താമസിക്കുന്നത്. രണ്ട് ലക്ഷമാണ് ഇവിടുത്തെ തെലുങ്കരുടെ ജനസംഖ്യ. ടെക്സാസ്− 1.5 ലക്ഷം, ന്യൂജേഴ്‌സി− 1.1 ലക്ഷം എന്നിങ്ങനെയാണ് യു.എസിലെ മറ്റ് സ്ഥലങ്ങളിലെ തെലുങ്കരുടെ എണ്ണം. 

ഇല്ലിനോയിസ് − 83,000, ജോർജിയ − 52,000, വിർജീനിയ 78,000 തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. വിവിധ യു.എസ്  സംസ്ഥാനങ്ങളിലെ തെലുങ്ക് കമ്മ്യൂണിറ്റി അസോസിയേഷനുകളും ഈ കണക്കുകളോട് യോജിക്കുന്നു. 350 ഭാഷകളിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്ക് 11−മാത് എത്തിയതിന്‍റെ പ്രധാന കാരണം യുഎസിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണമാണ്.ഓരോ വർഷവും ഏകദേശം 60−70,000 വിദ്യാർഥികളും 10,000 H1b വിസ ഉടമകളും യു.എസില്‍ എത്തുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

article-image

sdfdssf

You might also like

  • Lulu Exchange
  • Straight Forward

Most Viewed