ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിലെത്തി
![ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിലെത്തി ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിലെത്തി](https://www.4pmnewsonline.com/admin/post/upload/A_6EPp4ifmvM_2024-06-26_1719387224resized_pic.jpg)
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്നർമംഗോളിയ മരൂഭൂമിയിൽ ഇറങ്ങിയ ചാംഗ് ഇ-6ലെ പേകടത്തിലുള്ള മണ്ണിനു ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നല്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. രണ്ടു മാസം മുന്പാണ് ചാംഗ് ഇ-6 പേടകം വിക്ഷേപിച്ചത്.
ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാൻ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണ് നിഗമനം. ദൗത്യവിജയത്തിൽ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അഭിനന്ദിച്ചു.
szfszf