ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം; 22 മരണം


സിയൂൾ: ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 22 മരണം. എട്ടു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിപക്ഷവും ചൈനക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.30 ഓടെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിന് സമീപം ഹ്വാസോംഗിലായിരുന്നു സംഭവം.

തൊഴിലാളികൾ പായ്ക്കു ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിൽ 18 പേർ ചൈനക്കാരാണ്. രണ്ട് ദക്ഷിണ കൊറിയക്കാരും ഒരു ലാവോഷ്യൻ പൗരനും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

article-image

േ്ി്േിേ

You might also like

Most Viewed