ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം


ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. ഹൂതി സൈനിക വക്താവ് യഹിയ സരീയാണ് ആക്രമണ വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. ആക്രമണത്തിൽ കപ്പൽ ജീവനക്കാർക്ക് നേരിയ പരിക്കും കപ്പലുകൾക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. ചെങ്കടലിൽ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ട്രാൻസ്‌വേൾഡ് നാവിഗേറ്റർ എന്ന കപ്പലിന് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. ആളില്ലാത്ത ബോട്ട് ഉപയോഗിച്ച് കപ്പലിൽ നേരിട്ട് ഇടിച്ചുകയറ്റുകയായിരുന്നു.   സ്റ്റോൾട്ട് സെക്വോയയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെട്ട കപ്പൽ. ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 

അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു. ഹൂതി ആക്രമണം യു.എസ് മിലിറ്ററി സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചു.   ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച കഴിഞ്ഞ നവംബർ മുതലാണ് ഫലസ്തീന് പിന്തുണ അറിയിച്ച് യെമനിലെ ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ.

article-image

fghfhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed