യുക്രെയ്ന് ആയുധം നൽകാനുള്ള ദക്ഷിണകൊറിയൻ നീക്കം വലിയ അബദ്ധമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ്


ഹാനോയി: യുക്രെയ്ന് ആയുധം നൽകാനുള്ള ദക്ഷിണകൊറിയൻ നീക്കം വലിയ അബദ്ധമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ ഭീഷണി. റഷ്യയും ഉത്തരകൊറിയയും തമ്മിൽ സൈനികസഹായ കരാർ ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ഇത്തരമൊരു സാധ്യത പരിഗണിക്കുന്നതായി ദക്ഷിണകൊറിയ അറിയിച്ചതിനു പിന്നാലെയാണിത്. മോസ്കോയുടെ തീരുമാനങ്ങൾ ദക്ഷിണകൊറിയയെ ഒട്ടും സന്തോഷിപ്പിക്കുന്നതായിരിക്കില്ലെന്നു പുടിൻ വ്യാഴാഴ്ച വിയറ്റ്നാം സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യുഎസും സഖ്യകക്ഷികളും യുക്രെയ്ന് ആയുധം നൽകുന്നതു തുടർന്നാൽ ഉത്തരകൊറിയയ്ക്കു റഷ്യയും ആയുധം നൽകുമെന്നും പുടിൻ മുന്നറിയിപ്പു നൽകി. ആയുധം നൽകുന്പോഴും യുദ്ധത്തിൽ പങ്കുചേരുന്നില്ലെന്നാണു പാശ്ചാത്യർ പറയുന്നത്. അങ്ങനെയാണെങ്കിൽ ലോകത്തെവിടെയും ആയുധം നൽകാൻ റഷ്യക്കും അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദേശിക ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്ന കരാറാണു പുടിന്‍റെ ഉത്തരകൊറിയാ സന്ദർശനത്തിലുണ്ടായത്. 

കരാർ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ദക്ഷിണകൊറിയ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് ആയുധം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ദക്ഷിണകൊറിയ വ്യക്തമാക്കിയത്. ദക്ഷിണകൊറിയൻ നേതൃത്വം റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ഉത്തരകൊറിയയുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ−ഉത്തരകൊറിയ കരാറിൽ യുഎസും ജപ്പാനും എതിർപ്പ് അറിയിച്ചിട്ടുണ്ട്. കൊറിയകൾ തമ്മിൽ വീണ്ടും യുദ്ധമുണ്ടായാൽ റഷ്യ ഇടപെടാനുള്ള സാധ്യതയാണു കരാറോടെ ഉടലെടുത്തിരിക്കുന്നത്.

article-image

sdffsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed