നികുതിവർധനയ്ക്കെതിരേ കെനിയയയിൽ പ്രതിഷേധം


നികുതിവർധനയ്ക്കെതിരേ കെനിയൻ ജനത നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതായി ആംനസ്റ്റി അടക്കമുള്ള അവകാശസംഘടനകൾ ആരോപിച്ചു. വ്യാഴാഴ്ചത്തെ സംഘർഷങ്ങളിൽ ഇരുനൂറോളം പേർക്കു പരിക്കേൽക്കുകയും നൂറിലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. തലസ്ഥാനമായ നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് പ്രതിഷേധത്തിന്‍റെ തീവ്രത വർധിപ്പിക്കുമെന്നാണു സൂചന. പ്രസിഡന്‍റ് വില്യം റൂട്ടോയുടെ പരിഷ്കാരങ്ങൾ സാന്പത്തികവളർച്ച തടയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു പുതിയ നികുതി നടപ്പാക്കാനുള്ള നീക്കം. 270 കോടി ഡോളർകൂടി നികുതിവരുമാനമായി കണ്ടെത്തുന്നതിനുള്ള സാന്പത്തിക ബില്ലാണ് പാർലമെന്‍റിന്‍റെ പരിഗണനയിലുള്ളത്. 

ബിൽ നടപ്പാക്കപ്പെട്ടാൽ ജീവിതച്ചെലവ് വർധിക്കുമെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ, ഭക്ഷ്യവസ്തുക്കൾക്ക് 16 ശതമാനം നികുതി വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചെങ്കിലും ജനരോഷം ശമിച്ചിട്ടില്ല. വ്യഴാഴ്ച പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വെടിയുണ്ടകൾ പ്രയോഗിച്ചതിന്‍റെ തെളിവുകൾ കണ്ടെത്തിയതായി ആംനസ്റ്റി ഇന്‍റർനാഷണൽ അടക്കം അഞ്ച് അവകാശസംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ, നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed