യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ നടപടി വേണമെന്നു നാറ്റോ മേധാവി

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ നടപടി വേണമെന്നു നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ്. ചൈനയ്ക്ക് ഉപരോധം ചുമത്തുന്നതിനെക്കുറിച്ച് പാശ്ചാത്യശക്തികൾ ആലോചിക്കുന്നതായും യുഎസ് സന്ദർശിക്കുന്ന അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ചൈന ഒരുവശത്ത് റഷ്യയെ സഹായിക്കുന്നു. മറുവശത്ത് യൂറോപ്യൻ ശക്തികളുമായി നല്ലബന്ധം പുലർത്താൻ ശ്രമിക്കുന്നു. അധികകാലം രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല.
റഷ്യക്കു മിസൈൽ നിർമിക്കാൻ വേണ്ട ഇലക്‌ട്രോണിക് ഘടകങ്ങൾ ചൈന നൽകുന്നുണ്ട്. ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ ചൈനയ്ക്കെതിരേ നടപടികൾ പരിഗണിക്കണം. ഉപരോധത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉപരോധങ്ങളിൽ ഒറ്റപ്പെട്ട റഷ്യ ഇപ്പോൾ ഇറാൻ, ഉത്തരകൊറിയ, ചൈന മുതലായ ഏകാധിപത്യപ്രവണതയുള്ള രാജ്യങ്ങളോടു കൂടുതൽ അടുക്കുന്നതായും സ്റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.
asdasd