അനധികൃത കുടിയേറ്റക്കാർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി ജോ ബൈഡൻ


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരന്മാരെ വിവാഹം ചെയ്ത അനധികൃത കുടിയേറ്റക്കാർക്കു നിയമ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി പ്രസിഡന്‍റ് ജോ ബൈഡൻ. പത്തുവർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇത്തരക്കാർക്ക് തൊഴിലെടുക്കാനുള്ള അവകാശം നിയമപരമായി ലഭിക്കും. അഞ്ചുലക്ഷത്തിലധികം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് വൈറ്റ്ഹൗസ് കരുതുന്നു. ഇതിൽ പകുതിയും മെക്സിക്കോയിൽ ജനിച്ചവരാണ്. അനധികൃത കുടിയേറ്റക്കാർക്കായി അമേരിക്കയിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാന പദ്ധതികളിലൊന്നാണിത്. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന വിഷയമാണെന്ന് അഭിപ്രായ സർവേകളിൽ തെളിഞ്ഞ പശ്ചാത്തലത്തിലാണു ബൈഡന്‍റെ സുപ്രധാന നീക്കം. 

പുതിയ പദ്ധതിയുടെ ആനൂകൂല്യത്തിനു യോഗ്യതയുള്ളവർക്കു സ്ഥിരതാമസത്തിന് അപേക്ഷ നൽകാം. മൂന്നു വർഷത്തേക്കു തൊഴിലെടുക്കാനുള്ള പെർമിറ്റും ലഭിക്കും. അനധികൃത കുടിയേറ്റക്കാരിൽ, നൈപുണ്യം വേണ്ട ജോലികളിൽ യുഎസ് യൂണിവേഴ്സിറ്റികളിൽനിന്നു ഡിഗ്രി നേടിയവർക്കും ജോലി വാഗ്ദാനം ലഭിച്ചവർക്കും വീസ നടപടികൾ ലളിതമാക്കുന്നതിനെക്കുറിച്ചും ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.  ബൈഡന്‍റെ നീക്കത്തിനെതിരേ കുടിയേറ്റവിരുദ്ധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.

article-image

dfdf

You might also like

Most Viewed