പാകിസ്താനിൽ മാധ്യമപ്രവർത്തകനെ വെടിവച്ചുകൊന്നു
പാകിസ്താനിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച മാധ്യമപ്രവർത്തകനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചുകൊന്നു. ട്രൈബൽ ജേണലിസ്റ്റ് അസോസിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഖൈബർ ന്യൂസ് എന്ന പഷ്തോ ന്യൂസ് ചാനലിലെ റിപ്പോർട്ടർ ഖലീൽ ജിബ്രാനെയാണ് ഖൈബർ ജില്ലയിലെ മസ്‌രിന സുൽത്താൻഖേൽ ഏരിയയിലെ വീടിന് സമീപം അക്രമികൾ വെടിവെച്ചു കൊന്നത്. വെടിവെപ്പിൽ സാജിദ് എന്ന മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പോലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധപൂർ മുതിർന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇലക്‌ട്രോണിക് മീഡിയ എഡിറ്റേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.
sdfsdf