ആഫ്രിക്കൻ കുടിയേറ്റക്കാരുടെ ബോട്ട് യെമൻ തീരത്തു മുങ്ങി 49 മരണം
ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരുടെ ബോട്ട് യെമൻ തീരത്തു മുങ്ങി 49 പേർ മരിച്ചു. കിഴക്കൻ ആഫ്രിക്കയിൽനിന്നുള്ള 260 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കരുതുന്നു. 71 പേരെ രക്ഷപ്പെടുത്താനായി. 140 പേർക്കായി തെരച്ചിൽ നടത്തുന്നു. യെമൻ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാനായി പുറപ്പട്ടവരാണിവർ. ഭൂരിഭാഗവും എത്യോപ്യയിൽനിന്നുള്ളവരാണ്.
യെമനിൽ ഏദൻ തുറമുഖത്തിനടുത്ത് ശക്തമായ കാറ്റിൽപ്പെട്ടാണ് ബോട്ട് മുങ്ങിയത്. മീൻപിടിത്തക്കാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞവർഷം ആഫ്രിക്കയിൽനിന്ന് 97,000 കുടിയേറ്റക്കാർ യെമനിലെത്തിയിരുന്നു. യെമനിലെ ആഭ്യന്തരയുദ്ധവും ഹൂതി വിമതരുടെ ചെടങ്കൽ ആക്രമണങ്ങളും കുടിയേറ്റക്കാരുടെ എണ്ണം കുറച്ചിട്ടില്ല.
asdasd