ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി വൻതുക ബോണസായി നൽകുമെന്ന വാഗ്ദാനവുമായി ചൈനയിലെ ടെക് കമ്പനി
ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി വൻതുക ബോണസായി നൽകുമെന്ന വാഗ്ദാനവുമായി ചൈനയിലെ ടെക് കമ്പനി. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയത്. തടി കുറയ്ക്കുന്ന ജീവനക്കാർക്ക് ഏകദേശം ഒരു ദശലക്ഷം യുവാന്‍ (140,000 യുഎസ് ഡോളർ) ആയിരുന്നു വാഗ്ദാനം. കമ്പനി കഴിഞ്ഞ വർഷം തുടങ്ങിയ പദ്ധതിയിൽ 150 ജീവനക്കാർ ആകെ 800 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും 980,000 യുവാന്‍ ക്യാഷ് ബോണസായി നേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ജിയുപായ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പുകളായിട്ടാണ് ഈ തടി കുറയ്ക്കൽ പ്രോഗ്രാം നടപ്പാക്കിയത്. ഒരു സെഷനിൽ 30ഓളം പേരുണ്ടാകും. അമിത ശരീരഭാരം ഉള്ളവർക്ക് മുന്‍ഗണന നൽകി ഇതേവരെ അഞ്ചോളം ക്യാമ്പുകളാണ് നടത്തിയത്. ഒരു ക്യാമ്പിൽ മൂന്ന് ഗ്രൂപ്പുകൾ ഉണ്ടാകും. പത്ത് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പും. ഓരോ ആഴ്ചയും ഇവരുടെ ശരീഭാരം പരിശോധിക്കും. ഓരോ ഗ്രൂപ്പിലും മൊത്തത്തിൽ കുറയുന്ന ഓരോ 500 ഗ്രാമിനും 400 യുവാന്‍ (55 യുഎസ് ഡോളർ)വീതം ലഭിക്കും. ഏതെങ്കിലും ഒരു അംഗത്തിന് ഭാരം കൂടിയാൽ, ആ ഗ്രൂപ്പിന്‍റെ ബോണസ് നഷ്ടപ്പെടുകയും, 500 യുവാന്‍ വീതം അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മൂന്ന് മാസത്തേക്ക് നടത്തിയ ക്യാമ്പുകളിൽ ആരുടെയും ശരീരഭാരം കൂടിയില്ല. നിങ്ങൾ മെലിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ബോണസ് മാത്രമല്ല , ഗ്രൂപ്പിന്റെ ബോണസ്സും നഷ്ടമാകും. ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ലി ഈ പ്രോഗ്രാമിൽ ചേർന്നത്. ഭക്ഷണം നിയന്ത്രിച്ചതിനൊപ്പം ഓട്ടം, നീന്തൽ, ബാസ്‌കറ്റ്‌ബോൾ കളി തുടങ്ങിയ കായികവിനോദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അങ്ങനെ ലീക്ക് 17.5 കിലോ ഭാരം കുറയുകയും 7,410 യുവാന്‍ (യുഎസ് $1,000) അധിക ബോണസായി ലഭിക്കുകയും ചെയ്തു.
adsfsdf