നൈജീരിയയിലെ ഗ്രാമത്തിൽ തോക്കുധാരികൾ 25 പേരെ വധിച്ചു
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഗ്രാമത്തിൽ തോക്കുധാരികൾ 25 പേരെ വധിക്കുകയും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കാറ്റ്സിന സംസ്ഥാനത്തെ യാർഗോജെ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി മോട്ടോർ സൈക്കിളുകളിലെത്തിയ അക്രമികൾ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പ്രദേശവാസികൾ കൊള്ളക്കാരെന്നു വിളിക്കുന്ന സായുധസംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് നൈജീരിയൻ അധികൃതർ പറഞ്ഞു. അതേസമയം, ഒട്ടേറെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുണ്ടെന്നും മരണസംഖ്യ അന്പതോളം വരുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
esgdrsg