കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു
കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവരാജ് ഗോയലാണ് (28) കൊല്ലപ്പെട്ടത്. 2019ൽ വിദ്യാർഥി വീസയിലെത്തിയ യുവരാജ് കാറിന്‍റെ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറേയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജിമ്മിൽനിന്നു താമസസ്ഥലത്തേക്ക് എത്തിയ യുവരാജ് കാറിൽനിന്ന് ഇറങ്ങുമ്പോഴാണു വെടിയേറ്റത്. സറേയിൽ താമസിക്കുന്ന മൻവീർ ബസ്രാം (23), സാഹിബ് ബസ്ര (20), ഹർകിറാത് ജൂട്ടി (23) ഒന്‍റാറിയോ സ്വദേശി കെയ്‌ലോൺ ഫ്രാൻസ്വ(20) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
efgdsfg