പ്രമുഖ മാധ്യമ പ്രവർത്തകൻ ക്രിസ്റ്റോഫ് ഡിലോയർ അന്തരിച്ചു


ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്‌) ഡയറക്ടർ ജനറലൽ ക്രിസ്റ്റോഫ് ഡിലോയർ ( 53) അന്തരിച്ചു. അർബുദത്തെ തുടർന്ന്‌ ശനിയാഴ്ചയായിരുന്നു അന്ത്യം. 12 വർഷമായി ആർഎസ്എഫ്‌ ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലും, ഫോറം ഓൺ ഇൻഫർമേഷൻ ആൻഡ് ഡെമോക്രസിയുടെ ആദ്യ പ്രസിഡന്റുമാണ്‌ ഡിലോയർ. 2012 മുതൽ മാധ്യമ നിരീക്ഷകനെന്ന നിലയിൽ ഡിലോയർ ശ്രദ്ധേയനായിരുന്നു. വിവരങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവാദത്തിനും വാർത്തകളിലെ പൊതുജന വിശ്വാസം വളർത്തിയെടുക്കുന്നതിനും  ഡിലോയർ നിരന്തരമായി പോരാടിയിരുന്നു. “ഡിലോയറിന്റെ ഹൃദയത്തിലായിരുന്നു പത്രപ്രവർത്തനമുണ്ടായിരുന്നതെന്ന്‌” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്‌സിൽ അനുശോചിച്ചു.

ഇസ്രയേൽ അധിനിവേശം തുടരുന്ന ഗാസയിൽ  റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്‌ നടത്തിയ ഇടപെടലുകൾ ആഗോള ശ്രദ്ധനേടിയതാണ്‌. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ ഗാസയിൽ മാധ്യമപ്രവർത്തകർക്കു നേരെ നടത്തുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ  അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റം ആരോപിച്ച്‌ ആർഎസ്എഫ്‌ പരാതികൾ നൽകിയിരുന്നു.

article-image

sdsd

You might also like

Most Viewed