ഏദന്‍ ഉൾ‍ക്കടലിൽ‍ മിസൈൽ‍ പതിച്ച് രണ്ട് ചരക്ക് കപ്പലുകൾ‍ക്ക് തീപിടിച്ചതായി റിപ്പോർ‍ട്ട്


ഏദന്‍ ഉൾ‍ക്കടലിൽ‍ മിസൈൽ‍ പതിച്ച് രണ്ട് ചരക്ക് കപ്പലുകൾ‍ക്ക് തീപിടിച്ചതായി റിപ്പോർ‍ട്ട്. രണ്ടു സംഭവങ്ങളിലും ആളപായം ഇല്ല. ഏദന്‍ തുറമുഖത്തിന് 83 നോട്ടിക്കൽ‍ മൈൽ‍ അകലെ തെക്കുകിഴക്കായി ആന്റിഗ്വയുടെയും ബാർ‍ബുഡയുടെയും പതാക ഘടിപ്പിച്ച ചരക്ക് കപ്പലിൽ‍ മിസൈലിൽ‍ ഇടിച്ച് തീപിടിച്ചതായി ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.

സംഭവം സംബന്ധിച്ച് ക്യാപ്റ്റനിൽ‍ നിന്ന് റിപ്പോർ‍ട്ട് ലഭിച്ചതായി ബ്രിട്ടീഷ് നാവിക സേനക്കു കീഴിലെ സമുദ്ര ഗതാഗത വാണിജ്യ പ്രവർ‍ത്തന വിഭാഗമായ യുകെഎംടിഒ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. കപ്പൽ‍ 15 കിലോമീറ്റർ‍ വേഗത്തിൽ‍ ഏദന്‍ ഉൾ‍ക്കടലിലൂടെ തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ‍ മുന്‍ഭാഗത്ത് മിസൈൽ‍ പതിക്കുകയും തീപടിക്കുകയുമായിരുന്നുവെന്ന് കപ്പൽ‍ ക്യാപ്റ്റനെ ഉദ്ധരിച്ച് ആംബ്രെ പറഞ്ഞു. കപ്പലിനെ ലക്ഷ്യമാക്കിയെത്തിയ രണ്ടാമത്തെ മിസൈൽ‍ കപ്പലിൽ‍ പതിച്ചില്ല. സംഭവസമയത്ത് സമീപത്തെ ചെറുബോട്ടുകളിൽ‍ ഉണ്ടായിരുന്നവർ‍ കപ്പലിന് നേരെ വെടിയുതിർ‍ത്തതായും റിപ്പോർ‍ട്ടുണ്ട്. വേഗത വർ‍ധിപ്പിച്ച് കപ്പൽ‍ അടുത്ത തുറമുഖത്തേക്കുള്ള ദിശ മാറ്റുകയായിരുന്നു. പരിക്കുകളൊന്നും റിപ്പോർ‍ട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാർ‍ സുരക്ഷിതരാണെന്നും ആംബ്രെ പറഞ്ഞു. മറ്റൊരു സംഭവത്തിൽ‍ ഏദന് 70 നോട്ടിക്കൽ‍ മൈൽ‍ അകലെ തെക്ക് പടിഞ്ഞാറ് ചരക്ക് കപ്പലിൽ‍ പ്രൊജക്‌ടൈൽ‍ ഇടിച്ചതായി ആംബ്രെയും യുകെഎംടിഒയും പറഞ്ഞു. 

കപ്പലിന്റെ പിൻഭാഗത്ത് അജ്ഞാതമായ പ്രൊജക്‌ടൈൽ‍ ഇടിച്ചത് തീപിടിത്തത്തിന് കാരണമായെന്നും കപ്പൽ‍ റിപ്പോർ‍ട്ട് ചെയ്തായി ഇവർ‍ അറിയിച്ചു. ആളപായം റിപ്പോർ‍ട്ട് ചെയ്തിട്ടില്ലെന്നും കപ്പൽ‍ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും കൂട്ടിച്ചേർ‍ത്തു. ഇരു ആക്രമണങ്ങളുടെയും ഉത്തരവാദിത്വം യെമനിലെ ഹൂതി വിമിതർ‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed