ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു


ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ  നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. 700ലേറെ പേർക്ക് പരിക്കുണ്ട്. ഹമാസ് പിടിയിൽ നിന്ന് നാൽ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിലാണ് ഇത്രയും കൂടുതൽ പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ദേർ അൽ ബലാഹിലെ അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിൽ നിന്ന് ഹൃദയഭേദകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 

കര, നാവിക, വ്യോമ സൈനിക നീക്കത്തിൽ നാല് ബന്ദികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. മോചിതരായി ഇസ്രായേലിലെത്തിയ ബന്ദികളെ  നെതന്യാഹു സന്ദർശിച്ചു. ബന്ദികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും പ്രധാനമന്ത്രിയുടെ ഓഫിീസ് പുറത്തുവിട്ടു. അതേസമയം വെടിനിർത്തൽ കരാറിനായുള്ള ആഹ്വാനവുമായി ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി.ഗസ്സയിൽ നെതന്യാഹുവിന്‍റെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് മന്ത്രിമാരായ ബെന്നി ഗാന്‍റ്സും ഗദി ഈസൻകോട്ടുമാണ് രാജിവെച്ചു. ദിശാബോധമില്ലാത്ത സമീപനങ്ങൾ ഇസ്രായേലിനെ വൻതകർച്ചയിലേക്കാണ് നെതന്യാഹു നയിക്കുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ഗാന്‍റ്സും ഈസൻകോട്ടും ഹമാസിന്‍റെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് മന്ത്രി സ്മോട്രിക് ആരോപിച്ചു. ഹമാസ് ആഗ്രഹിക്കുന്നതു നടക്കില്ലെന്നും ലക്ഷ്യങ്ങൾ നേടും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നാല് ബന്ദികളെ മോചിപ്പിച്ചതു ചൂണ്ടിക്കാട്ടി രാജിവെക്കുന്നതിൽ നിന്ന് ഗാൻറ്സിനെയും മറ്റും പിന്തിരിപ്പിക്കാനുള്ള നെതന്യാഹുവിന്‍റെ ശ്രമം പക്ഷെ വിജയിച്ചില്ല. ഇസ്രായേലിൽ എത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍  ബെന്നി ഗാന്‍റ്സ്, നെതന്യാഹു എന്നിവരുമായി സംസാരിക്കുമെന്ന് അമേരിക്ക അറിയിച്ചു.അതിനിടെ യമനിലെ ഹൂതികളുടെ മിസൈൽ പതിച്ച് ഏദൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു. ആന്‍റിഗ്വ ആൻഡ് ബാർബുഡ രാജ്യത്തിന്‍റെ പതാക വഹിച്ച കപ്പലിന്‍റെ ഫോർവേഡ് സ്റ്റേഷനിലാണ് മിസൈൽ പതിച്ചത്. ആർക്കും പരിക്കില്ല.

article-image

േ്ാിീ്േിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed