ഡെൻമാർക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ
ഡെൻമാർക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന് നേർക്ക് ആക്രമണം. തലസ്ഥാനമായ കോപെൻഹേഗനിലെ കുൽട്ടോർവെറ്റ് ചത്വരത്തിൽ വെച്ച് ഒരാൾ പ്രധാനമന്ത്രിയുടെ സമീപത്തേക്ക് നടന്ന് വന്ന് അടിക്കുകയായിരുന്നു.പ്രധാനമന്ത്രിക്ക് പരിക്കൊന്നുമില്ല. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ പിടികൂടി. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഞെട്ടൽ രേഖപ്പെടുത്തി.യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിൽ ഡെന്മാർക്കിലെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് നേരെ വധശ്രമമുണ്ടാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
sdfsd