പാക്കിസ്ഥാനിലെ 34 ടെലിവിഷൻ ചാനലുകൾക്ക് കോടതിയലക്ഷ്യ നോട്ടീസ്

പാക്കിസ്ഥാനിലെ 34 ടെലിവിഷൻ ചാനലുകൾക്ക് പാക് സുപ്രീംകോടതി നോട്ടീസ് അയച്ചു. എംക്യുഎം നേതാവ് മുസ്തഫ കമാൽ, സ്വതന്ത്ര സെനറ്റർ ഫൈസൽ വൗദ എന്നിവർ നീതിന്യായ സംവിധാനത്തിനെതിരേ നടത്തിയ വാർത്താ സമ്മേളനം റിപ്പോർട്ടുചെയ്തുവെന്ന കുറ്റത്തിനാണു കോടതിയലക്ഷ്യ നോട്ടീസ്.
ഇരുനേതാക്കൾക്കുമെതിരേയും കോടതിയലക്ഷ്യകുറ്റം നിലവിലുണ്ട്. ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗബഞ്ചാണ് കേസ് പരിഗണിക്കുന്നത്.രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ചാനലുകൾക്കുള്ള നിർദേശം.
asdfdsf