ബലൂണുകള്‍ വഴി ദക്ഷിണ കൊറിയയിലേക്ക് മാലിന്യം അയച്ച് ഉത്തരകൊറിയ


ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് മാലിന്യ ബലൂണുകള്‍ അയച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം എത്തുന്നതെന്നാണ് സിഎന്‍എന്‍ അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയയുടെ ഉപ ആഭ്യന്തര മന്ത്രി കിം കാംഗ് 2ആമനാണ് താല്‍ക്കാലികമായി മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് നിര്‍ത്തിയെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം വഴി വിശദമാക്കിയത്. 15 ടണ്ണോളം മാലിന്യം അയല്‍രാജ്യത്തേക്ക് ബലൂണുകള്‍ മുഖേന അയച്ചതായാണ് ഞായറാഴ്ച കിം കാംഗ് 2−ാമന്‍ വിശദമാക്കിയിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി ദക്ഷിണ കൊറിയ ബലൂണുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉത്തര കൊറിയന്‍ വിരുദ്ധ സന്ദേശങ്ങളുമായി ബലൂണുകള്‍ അയച്ചതിനുള്ള മറുപടിയാണ് മാലിന്യ ബലൂണുകളെന്നാണ് കിം കാംഗ് 2ാമന്‍ കെസിഎന്‍എ മുഖേന വ്യക്തമാക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ മാലിന്യം നീക്കേണ്ടി വരുമ്പോള്‍ തോന്നുന്ന വികാരമെന്താണ് എന്ന് ദക്ഷിണ കൊറിയയ്ക്ക് വ്യക്തമാവാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാല്‍ ഉത്തരകൊറിയയ്ക്ക് ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്നാണ് ദക്ഷിണ കൊറിയന്‍ നേതൃത്വം ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്.

മനുഷ്യ വിസര്‍ജ്യവും ടോയ്‌ലെറ്റ് പേപ്പറും അടക്കമുള്ളവയാണ് ബലൂണുകളില്‍ ശനിയാഴ്ച വരെ രാജ്യാതിര്‍ത്തി മേഖലകളിലെത്തിയത്. സിഗരറ്റ് കുറ്റികള്‍, പേപ്പറുകള്‍, പാഴായ പേപ്പുറുകള്‍, ചപ്പ് ചവറുകള്‍ എന്നിവയാണ് ബലൂണുകളില്‍ ദക്ഷിണ കൊറിയയില്‍ എത്തിയത്. അപകടകരമായ വസ്തുക്കള്‍ ഇതുവരെ എത്തിയ ബലൂണുകളില്‍ നിന്ന് കണ്ടെത്താനായില്ലെന്നാണ് ദക്ഷിണ കൊറിയ വിശദമാക്കുന്നത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed