ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; രജിസ്‌ട്രേഷൻ ആരംഭിച്ചു


ഹെലികോപ്ടർ അപകടത്തിൽ ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ ജൂൺ 28ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുവേണ്ടി ആഭ്യന്തര മന്ത്രാലയം രജിസ്‌ട്രേഷൻ ആരംഭിച്ചു. 40നും 75 നും ഇടയിൽ പ്രായമുള്ള മാസ്റ്റർ ബിരുദമുള്ളവർക്കാണ് സ്ഥാനാർഥിയാകാൻ കഴിയുക. 

എന്നാൽ, എല്ലാ സ്ഥാനാർഥികളും പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം നേടിയിരിക്കണം. അഞ്ച് ദിവസത്തെ രജിസ്‌ട്രേഷൻ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഗാർഡിയൻ കൗൺസിൽ 10 ദിവസത്തിനകം സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തിറക്കുമെന്നാണ് കരുതുന്നത്. വോട്ടെടുപ്പിന് മുമ്പ് രണ്ടാഴ്ച പ്രചാരണത്തിന് സമയം അനുവദിക്കും. 

article-image

dvv

You might also like

  • Lulu Exchange
  • Straight Forward

Most Viewed