മെക്സിക്കോയിലെ ഇസ്രേലി എംബസിക്ക് തീയിട്ടു


മെക്സിക്കോയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർ ഇസ്രേലി എംബസി മതിലിനു തീയിട്ടു. മെക്സിക്കോ സിറ്റിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. റാഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇരുനൂറോളം പേരാണ് എംബസിക്കു മുന്നിൽ പ്രതിഷേധിച്ചത്. 

പ്രതിഷേധക്കാരെ നേരിടാൻ തയാറായി നിന്ന പോലീസിനു നേർക്ക് കല്ലും പെട്രോൾ ബോംബും എറിയപ്പെട്ടു. ഇതിനിടെയാണു മതിലിനു തീവച്ചത്. ഗാസയിലെ ഇസ്രേലി സൈനികനടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ നൽകിയിരിക്കുന്ന കേസിനെ മെക്സിക്കോയും പിന്തുണയ്ക്കുന്നുണ്ട്.

article-image

szdsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed