പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം
പാക്ക് ചെയ്ത ഭക്ഷണങ്ങളിലും പാനീയങ്ങളിലും പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനാണ് മാർഗ നിർദേശം പുറത്തിറക്കിയത്. ഇതിനെതിരെ കമ്പനികൾ രംഗത്ത് വന്നു. ഇന്ത്യന്‍ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എന്‍ ഐ എച്ച്. പതിമൂന്ന് വർഷത്തിന് ശേഷമാണ് എന്‍ഐഎച്ച് മാർഗ നിർദേശം പരിഷ്‌കരിക്കുന്നത്. ശീതള പാനീയങ്ങൾ , ജ്യൂസുകൾ, ബിസ്‌ക്കറ്റുകൾ, ഐസ്‌ക്രീം തുടങ്ങിയവക്കൊക്കെ മാർഗ നിർദേശം ബാധകമാകും.
കർശനമായി നടപ്പാക്കിയാൽ വിപണിയിലുള്ള മിക്കവാറും ഉൽപ്പന്നനങ്ങളുടെയും ചേരുവകളിൽ മാറ്റം വരുത്തേണ്ടി വരും. ഉയർന്ന തോതിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുള്ള പ്രോസെസ്സഡ് ഭക്ഷണങ്ങൾ കുറക്കേണ്ടതാണെന്നുള്ള അറിവുണ്ടെങ്കിലും ഓരോന്നിന്റെയും കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല.
കുട്ടികളിലടക്കം വർധിച്ചു വരുന്ന പൊണ്ണത്തടിയും പ്രമേഹവും ഉത്പന്നങ്ങളിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കൊണ്ടാണെന്ന് വിമർശനമുയർന്നിരുന്നു. ശിശുക്കൾക്ക് നൽകുന്ന ഫോർമുലകളിൽ വരെ വലിയ തോതിൽ പഞ്ചസാര അടങ്ങിയിട്ടുള്ളത് ഈ വർഷം വാർത്തയായി. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ഖര ഉത്പന്നങ്ങളിൽ ലഭിക്കുന്ന ഊർജത്തിന്റെ പത്തു ശതമാനം വരെ മാത്രമേ പഞ്ചസാരയിൽ നിന്നും ഉണ്ടാകാന്‍ പാടുള്ളു. പാനീയങ്ങളിൽ ഇത് മുപ്പത് ശതമാനമാണ്. നിർദേശങ്ങൾക്കെതിരെ പത്തു ദിവസത്തിനുള്ളിൽ കമ്പനികൾ സംയുക്തമായി ഐസിഎംആറിനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
sdfsdf