കോവാക്‌സിന്‍ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോർട്ട് തള്ളി ഐസിഎംആർ
കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ എടുത്തവരിൽ മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോർട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ലെന്നും ഈ പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. പഠനറിപ്പോർട്ടിൽ ഐസിഎംആറിനെ ഉദ്ധരിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഇത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവേഷകർക്കും ജേർണൽ എഡിറ്റർക്കും ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ കത്തയച്ചു.
സ്പ്രിംഗർ നേച്ചർ എന്ന ജേർണലിലാണ് കോവാക്‌സിന്‍റെ പാർശ്വഫലങ്ങളെപ്പറ്റി പറയുന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാക്‌സിന്‍ എടുത്തവരിൽ മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ, തുടങ്ങിയവ റിപ്പോർട്ട് ചെയ്‌തെന്നും പഠനത്തിലുണ്ട്.
sdfsf