കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചു; മാനനഷ്ടക്കേസിനെതിരെ സിറം ഇൻസ്റ്റിറ്റ്യൂട്ട്
![കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചു; മാനനഷ്ടക്കേസിനെതിരെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചു; മാനനഷ്ടക്കേസിനെതിരെ സിറം ഇൻസ്റ്റിറ്റ്യൂട്ട്](https://www.4pmnewsonline.com/admin/post/upload/A_f0l1QYUiMn_2023-01-14_1673683802resized_pic.jpg)
കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചതായി കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബോംബെ ഹൈക്കോടതിയിൽ. എസ്.ഐ.ഐ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. കോവിഷീൽഡ് വാക്‌സിനുമായി ബന്ധപ്പെട്ട് എവേക്കണ്‍ ഇന്ത്യ മൂവ്മെന്‍റ് സ്ഥാപകന്‍ യോഹാൻ ടെംഗ്രയും സ്റ്റിയറിംഗ് കമ്മിറ്റി അംഗം അംബർ കോയിരിയും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനെവാലയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും ലേഖനങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്പനി ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഇരുവരും നിരുപാധികം മാപ്പു പറയണമെന്നും 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
യുട്യൂബ്, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അപകീർത്തികരമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനും ഭാവിയിൽ അത്തരം ഉള്ളടക്കങ്ങളൊന്നും കമ്പനിക്കെതിരെ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കമ്പനി ആവശ്യപ്പെടുകയും ചെയ്തു. മുതിർന്ന അഭിഭാഷകൻ ആസ്പി ചിനോയ് ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഹാജരായത്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ആളെ കൂട്ടക്കൊലപാതകി ആയി മുദ്ര കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2022 നവംബർ വരെ ഏകദേശം 219.86 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുള്ള കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ പ്രോഗ്രാമിൽ കോവിഷീൽഡ് വാക്‌സിൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. യോഹാൻ ടെൻഗ്രയും അംബാർ കോയിരിയും നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ിഗഹിുബഗക