നദി ഗംഗയിലെ ബാക്ടീരിയ മനുഷ്യരുടെ ഗുരുതരമായ രോഗങ്ങൾക്ക് ഫലപ്രദം : എയിംസ്


ഗംഗയില്‍ വളരുന്ന ഒരു പ്രത്യേക തരം ബാക്ടീരിയ മനുഷ്യരുടെ ഗുരുതരമായ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ നിലവിലുള്ള ചില മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്ന് എയിംസിലെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

എയിംസ് മൈക്രോബയോളജി വിഭാഗം നാല് വര്‍ഷം മുമ്പ് വാരണാസിയിലെ നിരവധി ഗംഗാ ഘട്ടുകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളില്‍ ഗവേഷണം നടത്തിയിരുന്നു. പുണ്യനദിയായ ഗംഗ ബാക്ടീരിയയുടെ സമൃദ്ധമായ ഉറവിടമാണ്. ഗവേഷകരുടെ അഭിപ്രായത്തില്‍, നോവല്‍ ബാക്ടീരിയ നിലവില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് പകരം ഉപയോഗിക്കാം എന്നാണ്.

രക്തത്തിലെ അണുബാധകള്‍, ഗുരുതരമായ പൊള്ളല്‍, ശസ്ത്രക്രിയ , ന്യുമോണിയ, ബെഡ് സോര്‍, ഡയബറ്റിക് അണുബാധ എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധകള്‍ എന്നിവ ചികിത്സിക്കുന്നതില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് അവയുടെ ഫലപ്രാപ്തി നഷ്ടപ്പെട്ടതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

സെഫ്റ്റാസിഡിം, ഇമിപെനെം, അമികാസിന്‍ എന്നിവയുള്‍പ്പെടെയുള്ള ആന്റിബയോട്ടിക്കുകള്‍ അണുബാധകളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ.രാമ ചൗധരി പറഞ്ഞു.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, വെള്ളത്തിലെ സൂക്ഷ്മാണുക്കളില്‍ ഒന്നില്‍ ഡിഎന്‍എ ഉള്‍പ്പെടുന്നു. എരുഗിനോസ എന്നാണ് ആരോഗ്യവകുപ്പ് സൂക്ഷ്മജീവിക്ക് നല്‍കിയ പേര്. ഈ ബാക്ടീരിയ മറ്റ് ആന്റിബയോട്ടിക്കുകളേക്കാള്‍ നല്ലതാണെന്ന് ലോകാരോഗ്യ സംഘടനയും തിരിച്ചറിഞ്ഞിട്ടുണ്ട്.

article-image

AAA

You might also like

  • Lulu Exchange
  • Straight Forward

Most Viewed