ഡിസംബർ 1 ലോക എയ്ഡ്സ് ദിനം : ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ
എയ്ഡ്സ് അഥവാ എച്ച്ഐവി ബാധ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി എന്നാണ് അറിയപ്പെടുന്നത്. തുല്യമാക്കുക’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിലെ പ്രമേയം. ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് (എച്ച്ഐവി) എന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് ഈ രോഗത്തിന് കാരണമായത്. അതേസമയം, പലതരത്തിലുള്ള തെറ്റിധാരണകളും എയ്ഡ്സിനെക്കുറിച്ച് സമൂഹത്തിൽ നിലവിലുണ്ട്.
റിട്രോ വൈറസ് വർഗ്ഗത്തിൽ പെട്ട അണുബാധയാണ് ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് എന്ന എച്ച്ഐവി. ഈ വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ശരീരത്തിൽ പ്രതിരോധ ശേഷി കുറച്ച് ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച് ഐ വി ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ക്ഷയം ഉള്‍പ്പടെ പലതരം അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
എയ്ഡ്സ് പൊതുവേ ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ, കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാൻ സാധിച്ചാൽ തീർച്ചയായും ഈ അസുഖം ബാധിച്ചവർക്ക് ആയുർദൈർഘ്യം നീട്ടിക്കിട്ടാൻ സഹായിക്കും. പണ്ടൊക്കെ നിരവധി ഗുളികകൾ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാൽ, ഇന്ന് അത് ദിവസത്തിൽ ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാർശ്വഫലങ്ങൾ വളരെ കുറയുകയും ചെയ്തിട്ടുണ്ട്.
എയ്ഡ്സ് രോഗത്തെക്കുറിച്ച് ഏറെ തെറ്റിധാരണകളാണ് നിലനിൽക്കുന്നത്. രോഗം ബാധിച്ചയാളുടെ കൂടെ ഒരു മുറിയിൽ ഇരുന്നാൽ, രോഗിയെ സ്പർശിച്ചാൽ ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ചതുകൊണ്ടോ ഈ വൈറസ് ബാധ പകരില്ല. ഇത്തരത്തിൽ തെറ്റായധാരണകള്‍ കാരണം രോഗികളെ അകറ്റിനിര്‍ത്താറുണ്ട്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഇതുവരെ ലോകത്തുണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ ഈ രോഗം റിട്രോവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ലെന്റിവൈറസ് ജീനാണ്. എച്ച്ഐവി 1, എച്ച്ഐവി 2 എന്നിങ്ങനെ രണ്ട് സ്പീഷിസുകളാണ് മനുഷ്യനെ ആക്രമിക്കുന്നത്. ഇതിൽ എച്ച്ഐവി 1 ആണ് ഏറ്റവും കൂടുതൽ ആക്രമകാരിയായി കാണപ്പെടുന്നത്.
പൊതുവേ എയ്ഡ്‌സ് എന്നാൽ ലൈംഗിക ബന്ധത്തിലൂടെ വരുന്ന രോഗമെന്നാണ് കരുതുക. എന്നാല്‍ ഇതു വരുന്ന വഴികള്‍ പലതരത്തിൽ. നമ്മുടേതല്ലാത്ത തെറ്റു കൊണ്ട് പലപ്പോഴും ഈ രോഗം വരുന്നുണ്ട്. എച്ച്‌ഐവി ബാധിതരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഇതുവരാനുളള സാധ്യത ഏറെയാണ്. ഇതിനാല്‍ തന്നെ ഒന്നിലേറെ പങ്കാളികളുമായുള്ള ഇത്തരം ബന്ധം രോഗകാരണമാകും.
അണുവിമുക്തമാക്കാത്ത കുത്തിവെപ്പ് സൂചികൾ, ബ്ലേഡുകൾ സർജറി വസ്തുക്കൾ ഒക്കെ ഉപയോഗിക്കുന്നതിലൂടെ എയിഡ്സ് പകരാം. ഇവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്ത വിധത്തിലെ സിറിഞ്ചുകള്‍ ഉപയോഗിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
ശരീര സ്രവങ്ങൾ വഴിയും വൈറസ് ബാധ പകരാനുള്ള സാധ്യത കൂടുതലാണ്. എച്ച്ഐവി അണുബാധയുള്ള ഒരാളുടെ രക്തം, ബീജം, പ്രീ സെമിനൽ ഫ്ലൂയ്ഡ്, റെക്ടൽ ഫ്ലൂയ്ഡ്, യോനീ സ്രവങ്ങൾ, മുലപ്പാൽ എന്നിവയിലൂടെ ഈ രോഗം പകരാൻ സാധ്യതയുണ്ട്. അതും ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം, ആലിംഗനമോ, പരസ്പരം ചുംബിച്ചാലോ കൈകൊടുത്താലോ ഈ രോഗം പകരില്ല.
aa