കാൻസറിനെ പ്രതിരോധിക്കാൻ സാന്പാർ


തെക്കേ ഇന്ത്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാന്പാറിന്  കാൻസറിനെ പ്രതിരോധിക്കാനും സാധിക്കുമെന്ന് റിപ്പോർട്ട്.  കാൻസർ തടയാനുള്ള സാന്പാറിന്റെ കഴിവിനെ കുറിച്ച് മണിപ്പാൽ സർവകലാശാലയിൽ നടത്തിയ പഠനഫലം ഫാർമകൊഗ്‌നോസി മാഗസിനിലാണ് പ്രസിദ്ധീകരിച്ചു വന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് സാന്പാർ വൻ കുടലിലെ കാൻസറിനെ പ്രതിരോധിക്കും എന്ന് കണ്ടെത്തിയത്.

സുഗന്ധ വ്യഞ്ജനങ്ങളുടെയും നാരുകളടങ്ങിയ പച്ചക്കറികളുടെയും ഒരു കൂട്ടാണ് സാന്പാർ, മല്ലി, ഉലുവ, മഞ്ഞൾ, കുരുമുളക്, ജീരകം എന്നിവയടങ്ങിയ സാന്പാറിന് ക്യാൻസർ രൂപീകരണം തടയാൻ സാധിക്കുമത്രെ. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ സാന്പാർ ഡൈമീധൈൽ ഹൈഡ്രസിൻ ശരീരത്തിൽ രൂപപ്പെടുന്നത് തടയും. വൻ കുടലിലെ കാൻസറിന് കാരണമാകുന്ന പ്രധാന രാസ പദാർത്ഥം ഇതാണ്.

You might also like

Most Viewed