അസ്ട്രാസെനേക്ക വാക്സിൻ ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം
അസ്ട്രാ സെനേക്ക വസിവാരിയ വാക്സിൻ മൂന്നാം ഡോസ് കോവിഡ് 19 ഒമിക്രോൺ വകഭേദത്തിനെതിരേ ഫലപ്രദമെന്നു പഠനം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ മൂന്നാം ഡോസിനെ സംബന്ധിച്ചുള്ള പഠനത്തിൽ സാർസ്−കോവ്−2 വിന്‍റെ ബീറ്റ, ഡെൽറ്റ, ആൽഫ, ഗാമ വകഭേദങ്ങൾക്കെതിരേ ഫലപ്രദാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിലാണ് ഈ വാക്സിൻ നൽകുന്നത്. വാക്സിൻ മൂന്നാം ഡോസ് സ്വീകരിച്ചവരിൽ ഒമിക്രോൺ വകഭേദത്തിനെതിരേയുള്ള ആന്‍റി ബോഡി വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.