പൊണ്ണത്തടി; മരുന്ന് കുത്തിവെച്ച് ഭാരം കുറയ്ക്കാനുള്ള യജ്ഞത്തിന്റെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി


പൊണ്ണത്തടി കാരണം ജോലി നഷ്‌ടപ്പെട്ടവർക്ക് അമിതവണ്ണം കുറയ്ക്കാനും ജോലിയിലേക്ക് തിരികെയെത്താനുമുള്ള അവസരമൊരുക്കാനുള്ള പുതിയ പദ്ധതി പരിചയപ്പെടുത്തി യു.കെ. സർക്കാർ. മൗൻജാരോ എന്ന മരുന്ന് കുത്തിവെച്ച് ഭാരം കുറയ്ക്കാനുള്ള യജ്ഞത്തിൻ്റെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് ചൊവ്വാഴ്ച്‌ച അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സർക്കാർ ആരംഭിച്ചിട്ടുള്ള നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്.) സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പരീക്ഷണം. മരുന്നിലൂടെ അഞ്ചുവർഷത്തിനുള്ളിൽ 3,000-ത്തോളം ജനങ്ങളുടെ അമിതവണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എൻ.എച്ച്.എസ്. പദ്ധതിക്കായി മൂവായിരത്തി അൻപത്തിയെട്ട് കോടി രൂപയോളം മാറ്റിവെച്ചിട്ടുള്ളതായി മൗൻജാരോ മരുന്നിൻ്റെ ഉത്പാദകരായ ഇലായ് ലില്ലി (Eli Lilly) കമ്പനി തിങ്കളാഴ്‌ച അറിയിച്ചു. ഈ പദ്ധതി ബ്രിട്ടണിലെ ജനങ്ങളുടെ ആരോഗ്യരംഗത്തെ വളരെയേറെ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതർ പറയുന്നു.
ഇലായ് ലില്ലി കമ്പനി പുറത്തിറക്കുന്ന ഈ മരുന്നിൻ്റെ ഉപഭോഗത്തിലൂടെ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ മാറ്റിമറിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് പറഞ്ഞു. അമിതവണ്ണം മൂലം ജോലി നഷ്ട‌ടപ്പെട്ടവർക്കും ജോലിക്ക് പോകാൻ കഴിയാത്തവർക്കും ജോലിക്കായി തിരഞ്ഞെടുക്കപ്പെടാതെ പോകുന്നവർക്കും ഈ പദ്ധതി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതിനെ ചെറുത്തുനിർത്താനുള്ള സർക്കാരിൻ്റെ ശ്രമങ്ങളിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന പദ്ധതിയായിരിക്കും ഇത്. ഒരുപാടുപേരുടെ ജീവിതംതന്നെ ഈ യജ്ഞം മാറ്റിമറിക്കും, ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ വെസ് സ്ട്രീറ്റിങ് പറഞ്ഞു.

article-image

േു്േു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed