കോവിഡ് പോലുള്ള മഹാവ്യാധിയല്ല എംപോക്സ്: ലോകാരോഗ്യ സംഘടന


ബെർലിൻ: എംപോക്സ് കോവിഡ് പോലുള്ള മഹാവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടന. എംപോക്സ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നും അതു പുതിയ കോവിഡ് അല്ലെന്നും സംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് വ്യക്തമാക്കി. ഭീതി പരത്തുന്നതിനു പകരം, രോഗത്തെ ആഗോളതലത്തിൽ ഉന്മൂലനം ചെയ്യുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലേഡ് വൺ ബി എന്ന പുതിയയിനം വൈറസ് മൂലം ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സ്വീഡനിലും ഇതേ വൈറസ് മൂലമുള്ള രോഗം കണ്ടെത്തിയിരുന്നു.

article-image

szdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed