മരണമെത്തുമ്പോൾ - കവിത

ഒരിക്കലൊരു
മരണം
നിങ്ങളിലേയ്ക്കെത്തുമ്പോൾ
നിങ്ങളിലെത്രപേർ
ചിരിക്കും
എത്ര
പേർക്ക്
കരയാതിരിക്കാനാവും
മുഖത്തോടുമുഖം
നോക്കി
വിതുമ്പുന്നവരുടെ
കണ്ണുകളിൽ
പ്രിയപ്പെട്ടവരുടെ
വേർപ്പാടിന്റെ
വേദനയുടെ
കണ്ണീർ
പ്രവാഹം
ചിലരുടെ
തേങ്ങലുകൾ
മരണത്തിലേയ്ക്കിറങ്ങുന്നവന്റെ / അവളുടെ
മനസ്സിനെ
പിടിച്ചുലയ്ക്കും
ഒരുവേള
നഷ്ടപ്പെടാൻതുടങ്ങുന്ന
പ്രാണനെഓർത്ത്
പിടയുന്നുണ്ടാവില്ലേ
പിണങ്ങിയും
കണ്ടാൽ
മിണ്ടാതെയും
മാറിനിന്നവരും
കൂട്ടത്തിലുണ്ടാവും
എത്തി നോക്കി കൊണ്ട്
അന്നാദ്യമായവരോട്
കണ്ണുകൾ
ക്ഷമചോദിച്ചെന്നു
വരാം
തിരിച്ചു
വരവില്ലാത്തൊരു
യാത്രയിലേയ്ക്കുള്ള
മടക്കം !
ഭൂമിയിൽ
പിറന്ന്
പലതും
ഉള്ളവനെന്ന്
എല്ലാം
സ്വന്തമെന്ന്
അഹങ്കരിച്ചത്
വെറുമൊരു
മഠയത്തരം !
ജീവിതം
കള്ളമാണെന്നതാണ്
സത്യം!
പ്രാണനും
ദേഹിയും
രണ്ടിടങ്ങളിലായി
പകുത്ത്മാറ്റി
പടിയിറക്കം!
ഒടുവിൽ
ഒരോർമ്മയായി
മരിച്ചവർ
മാറിയിടുന്നു
അത്രയും
സ്നേഹിച്ചവർ
ഒരു പക്ഷേ......
കുറച്ചു നാൾ
ഉള്ളുകൊണ്ടുകരഞെന്നു
വരാം!
സ്ഥിരമായി
ഇരുന്നിരുന്ന
ചാരുകസേര
പൊടി പിടിച്ചു തുടങ്ങും
വെററിലയും
നൂറും
പൊകലയും
തനിച്ചു
വാങ്ങാൻ
പോവാത്ത
അമ്മയും
സ്വയം
പര്യാപ്തയാവും
ചായകടക്കാരന്റെ
പറ്റുപുസ്തകത്തിൽ
നിന്നും
മരിച്ചവന്റെ
പേര്
അടർത്തിമാറ്റും
എല്ലാവരിൽ
നിന്നും
എന്നെന്നേയ്ക്കുമായി
വെട്ടിമാറ്റപ്പെടാം !
അത്രയും
ഇഷ്ടപെട്ടിരുന്നവർക്ക്
മാത്രം
ഒരു പക്ഷേ
മരിച്ചവന്റെ
ശബ്ദവീചികൾ
കേൾക്കുന്നു
എന്നൊരു
തോന്നലുണ്ടാവാം
അത്
ഉള്ളിലെ
ഇഷ്ടത്തിൽനിന്നും
തോന്നണതാവാം
വെറുമൊരു
തോന്നൽ
മാത്രം!
മരിച്ചു
പോയവർ
ഒന്നും
ബാക്കിവയ്ക്കാതെ
പോയവരാണ്
ഒരു പിടി
ഓർമ്മകളല്ലാതെ !
********
സദാനന്ദൻ: ടീ പി
മലപ്പുറം
ോ