കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി അനസൂയ സെൻഗുപ്ത


77ആമത് കാൻ ചലച്ചിത്രമേള ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നേട്ടം. കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് നടി അനസൂയ സെൻഗുപ്ത. ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലൂടെയാണ് അനസൂയ പുരസ്‌കാരത്തിന് അർഹയായത്. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രമാണ് ദി ഷെയിംലെസ്സ്. ഒരു പൊലീസുകാരനെ കുത്തിയ ശേഷം ഒരു വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിനായി ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റാണ് പാമിനായി മത്സരിക്കുന്നത്. മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പായൽ കപാഡിയ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാജി എൻ കരുൺ സംവിധാനത്തിലൊരുങ്ങി 1994 ൽ പുറത്തിറങ്ങിയ ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാനിൽ മത്സരിക്കാൻ യോഗ്യത ലഭിച്ച ആദ്യ ചിത്രം.

article-image

മംനംന

You might also like

Most Viewed