സിനിമ−സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ അന്തരിച്ചു
സിനിമ−സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. ഒരു കേസിന്‍റെ ആവശ്യത്തിനായി മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്, കളഭം എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചു.
നോവലുകൾ പിന്നീട് സീരിയലുകളായി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവി(ദേവൻ)യുടെ മകനാണ്. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.
േ്ിേ്ി