തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരെ കേസ്
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. വൈഎസ്ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നന്ദ്യാൽ പോലീസ് കേസെടുത്തത്.
വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി. സ്ഥാനാർഥി ശിൽപ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തു.
sff