‘സ്റ്റാർ ട്രെക്ക്’ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചൽ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസിനെ തുടർന്ന് വർഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. മരണവാർത്ത കെന്നത്തിന്റെ കുടുംബാംഗങ്ങൾ ആണ് അറിയിച്ചത്. കാനഡയിൽ ജനിച്ച കെന്നത്ത് നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
‘മിറാക്കിൾ‘, ‘ദ റിക്രൂട്ട്’, ‘ക്യാപ്റ്റന്‍ മാർവെൽ‘ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. ‘ജെറുക്കോ’, ‘സ്റ്റാർ ട്രെക്ക്; ഡിസ്‌കവറി’ തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകൾ. 2022ൽ റിലീസ് ചെയ്ത ‘ദ ഓൾഡ് മാൻ’ ആണ് അവസാന ചിത്രം.
d