തെലുങ്ക് നടൻ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു
മുതിർന്ന തെലുങ്ക് നടൻ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 9.45ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.
1943 മെയ് 23 ന് കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്ന ചന്ദ്രമോഹന്‍റെ ജനനം. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്‍റെ അഭിനയജീവിതം ആരംഭിച്ചത്.ആദ്യചിത്രത്തിനു തന്നെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്‍റെ നന്ദി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് 932 സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. 150 ചിത്രങ്ങളിൽ നായകപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയമികവിന് ഒട്ടേറെ പുരസ്കാരങ്ങളും ചന്ദ്രമോഹനെ തേടിയെത്തി. 1979ൽ പുറത്തിറങ്ങിയ ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. 1987−ൽ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാർഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാർഡ് ലഭിച്ചു. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം. ജലന്ധരയാണ് ഭാര്യ. രണ്ട് പെൺമക്കളുമുണ്ട്.
േ്ു്ു