ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ് നിർമാതാക്കളുടെ സംഘടന


നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്. 

ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ്(ടി.എഫ്.പി.സി) തീരുമാനം. നിർമാതാക്കളുടെ പരാതികളിൽ ചിമ്പുവിനും സൂര്യയ്ക്കും അഥർവയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണിൽ പരാതി നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നടപടി.

article-image

്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed